ഇന്നു രാത്രിമുതല്‍ ചരക്കുലോറി സമരം ആരംഭിക്കും

July 20, 2013 കേരളം

Lorry-strike-news-300x225തിരുവനന്തപുരം: വാളയാര്‍ ചെക്ക്‌പോസ്റ്റ് ഉള്‍പ്പടെ കേരളത്തിലെ ചെക്ക്‌പോസ്റ്റുകളിലെ കാലതാമസത്തിനെതിരെ ചരക്കുലോറികള്‍ സമരത്തിനൊരുങ്ങുന്നു. കേരളത്തിലേക്കുള്ള ചരക്കുലോറികളാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് അഖിലേന്ത്യാ ലോറി ഫെഡറേഷന്‍ അറിയിച്ചു. പലപ്പോഴും ദിവസങ്ങളോളം കാത്തുകിടന്നിട്ടാണ് ലോറികള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാക്കാന്‍ ലോറി ഉടമകള്‍ നിര്‍ബന്ധിതരായത്. ഇന്ന് രാത്രിമുതലാണ് സമരം ആരംഭിക്കുന്നത്.

എന്നാല്‍ സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ടു വന്നിട്ടുണ്ട്. കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ വരുന്നത് ചെക്ക്‌പോസ്റ്റുകളിലൂടെയാണെന്നും സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം