പുനഃസംഘടനയല്ല, സോളാര്‍ കേസില്‍ അന്വേഷണമാണ് വേണ്ടതെന്ന് മുരളീധരന്‍

July 20, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരില്‍ പുനഃസംഘടന ആവശ്യമില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. പുനഃസംഘടനയല്ല, മറിച്ച് സോളാര്‍ കേസിലെ പ്രതികളെ പിടിക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സലിം രാജിനെക്കുറിച്ചും ജിക്കുവിനെയും കുറിച്ച് പറഞ്ഞാല്‍ ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വിലക്കുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം