ഇന്‍സ്‌പെയര്‍ ശാസ്ത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

July 20, 2013 മറ്റുവാര്‍ത്തകള്‍

കോട്ടയം: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയം എം.റ്റി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഇന്‍സ്‌പെയര്‍ ശാസ്ത്രപ്രദര്‍ശനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാധാ കുര്യന്‍, അംഗം എന്‍.ജെ. പ്രസാദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, സിന്‍സി പാറേല്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജെസി ജോസഫ്, കോട്ടയം അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ പി.എസ്. രാധാകൃഷ്ണന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അച്ചാമ്മ സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടയം റവന്യൂ ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 320 കുട്ടികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങളും ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അലക്കുയന്ത്രവും ഇലക്ട്രിക് ട്രെയിനും ഉള്‍പ്പെടെ 120 വര്‍ക്കിംഗ് മോഡലുകളും ബയോഗ്യാസ് പ്ലാന്റ്, പൈപ്പ് കമ്പോസ്റ്റ് മാതൃകകള്‍, ഊര്‍ജ്ജസംരക്ഷണത്തിനായി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഓക്‌സി ഹൈഡ്രജന്‍ ഡ്രൈസെല്‍, ചന്ദ്രയാന്‍ മാതൃക തുടങ്ങി 118 സ്റ്റില്‍ മോഡലുകളും 82 പ്രോജക്ടുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍