തിരുവനന്തപുരത്തെ കവര്‍ച്ച; പ്രതികള്‍ പിടിയില്‍

July 21, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതികള്‍ പോലീസ് പിടിയിലായി. നാല് അന്യസംസ്ഥാനക്കാരാണ് അറസ്റിലായത്. കോവളത്തു നിന്നുമാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും 12 ലക്ഷം രൂപ മാത്രമാണ് കണ്ടെടുക്കാനായത്. ബാക്കി തുക കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഉച്ചയോടെയാണ് തിരുവനന്തപുരം ആയുര്‍വേദ കോളജിനു മുന്നിലായിരുന്നു സംഭവം. ബാങ്കില്‍ നിന്നു കൊണ്ടുപോയ മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ് കവര്‍ച്ച ചെയ്തത്. പണമെടുത്തുകൊണ്ടു പോകുകയായിരുന്ന സഹകരണ സംഘത്തിലെ ജീവനക്കാരന്‍ യേശുരാജന്റെ കൈയില്‍ നിന്നാണ് പണമടങ്ങിയ ബാഗ് കവര്‍ച്ചാ സംഘം തട്ടിയെടുത്തത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമായിരുന്നു സംഭവത്തിന് പിന്നില്‍. ബൈക്കിലുണ്ടായിരുന്ന നാലു പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. യേശുരാജന്‍ ഇവര്‍ക്കു പിന്നാലെ ഓടിയെങ്കിലും കവര്‍ച്ചാ സംഘത്തെ പിടിക്കാനായില്ല. തുടര്‍ന്ന് ഇയാള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം