കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് നിരക്കുകള്‍ കൂട്ടി

July 21, 2013 കേരളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് നിരക്കുകള്‍ കൂട്ടി. ലോ ഫ്‌ളോര്‍ എസി മിനിമം ചാര്‍ജ് പത്തില്‍ നിന്ന് പതിനഞ്ചാകും. നോണ്‍ എസി നിരക്ക് അഞ്ച് രൂപയില്‍ നിന്ന് എട്ട് രൂപയാകും. അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒന്നര രൂപ അധികം ഈടാക്കും.

സൂപ്പര്‍ ഡീലക്‌സില്‍ മിനിമം നിരക്ക് ഇരുപതില്‍ നിന്ന് ഇരുപത്തിയഞ്ചാക്കി. സൂപ്പര്‍ എക്‌സ്പ്രസില്‍ മുപ്പതില്‍ നിന്ന് മുപ്പത്തിയഞ്ചായും വോള്‍വോയില്‍ ഇരുപത്തിയഞ്ചില്‍ നിന്ന് മുപ്പത്തിയഞ്ച് രൂപയായും മിനിമം നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഹൈടെക് എ.സി. ബസ്സിന്റെ മിനിമം നിരക്ക് 27 ല്‍നിന്ന് 35 ആയി വര്‍ധിപ്പിച്ചു.

കെഎസ്ആര്‍ടിസി നല്‍കിയ നിവേദനം പരിഗണിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചത്. വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം