സോളാര്‍ തട്ടിപ്പ് കേസ്: ജോപ്പന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

July 22, 2013 കേരളം

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോപ്പന് തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും  പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാനിടയുളളതിനാല്‍, ജോപ്പന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജോപ്പന് പണം നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായരുടെ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി കേസ് ഡയറിയും പരിശോധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം