പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിട്യൂട്ട് ബിരുദാന്തര ഡിപ്ലോമ പ്രവേശനം

July 22, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാന്തര ഡിപ്ലോമ കോഴ്‌സിലേയ്ക്കുള്ള പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സര്‍വകലാശാല ബിരുദമാണ്. അവസാന വര്‍ഷ ഡിഗ്രി പരീക്ഷയെഴുതിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 28.

അപേക്ഷാഫോം തിരുവനന്തപുരം പ്രസ്‌ക്‌ളബ് ഓഫീസില്‍ നിന്ന് നേരിട്ട് 250 രൂപയ്ക്കും 300 രൂപയുടെ ഡ്രാഫ്റ്റ് സഹിതം സെക്രട്ടറി, പ്രസ് ക്ലബ്, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാല്‍മാര്‍ഗവും ലഭിക്കും.

www.keralapressclub.com എന്ന വെബ്‌സൈറ്റിലും ഇതു ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0471-2330380, 2338950, 2331642.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍