മണ്ഡേലയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

July 23, 2013 രാഷ്ട്രാന്തരീയം

Nelson_Mandelaകേപ്ടൌണ്‍ :  മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. എന്നിരുന്നാലും അദ്ദേഹം അപകടനില തരണം ചെയ്തിടില്ലന്ന് പ്രസിഡന്റ് ജേകബ് സുമയുടെ വക്താവ് മാക് മഹാരാജ് പ്രസ്താവനയില്‍ അറിയിച്ചു. ജേകബ് സുമ തിങ്കളാഴ്ച മണ്ഡേലയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. മണ്ഡേലക്കു വേണ്ടി എല്ലാവരും പ്രാഥിക്കണമെന്ന് സുമ അഭ്യര്‍ഥിച്ചു. കഴിഞ്ഞ 44 ദിവസങ്ങളായിട്ട് മണ്ഡേല ആശുപത്രിയില്‍ കഴിയുകയാണ്. ആരോഗ്യനിലയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടെങ്കിലും ആശാവഹമായി പുരോഗതി ഇല്ല. എങ്കിലും മണ്ഡേല ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് കരുതുന്നത്. മണ്ഡേലയുടെ 95 ജന്മദിനമായിരുന്ന ഏപ്രില്‍ 18നു ശേഷം ആദ്യമായിട്ടാണ് ആരോഗ്യനില സംബന്ധിച്ച് ഒദ്യോഗിക വിശദീകരണം പുറത്തു വന്നിരിക്കുന്നത്. മണ്ഡേലയുടെ ആരോഗ്യനില ഒരോദിവസവും മെച്ചപ്പെട്ടു വരികയാണെന്ന് കൊച്ചുമകന്‍ മാണ്ഡല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മാണ്ഡല പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം