സ്വര്‍ണവില വീണ്ടും കൂടി; പവന് 280 രൂപ ഉയര്‍ന്നു

July 23, 2013 കേരളം

Gold-ornaments5കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 280 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 20,600 രൂപയാണ് പവന് ഇന്നു വില. ഗ്രാമിന് 35 രൂപ നിരക്കിലാണ് വില ഉയര്‍ന്നിരിക്കുന്നത്. 2575 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ആഴ്ച 20,000 ത്തില്‍ താഴെയായിരുന്ന വിലയില്‍ അടുത്ത ദിവസങ്ങളിലാണ് വീണ്ടും വര്‍ധനയുണ്ടായത്. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് 280 രൂപ വര്‍ധിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം