ഹൈക്കോടതി പരാമര്‍ശം: പൂര്‍ണരൂപം കിട്ടിയ ശേഷം അഭിപ്രായം പറയുമെന്ന് ചെന്നിത്തല

July 23, 2013 കേരളം

കൊച്ചി: സര്‍ക്കാരിനെതിരേ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തിന്റെ പൂര്‍ണവിവരങ്ങള്‍ ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കോടതിയുടെ പരാമര്‍ശങ്ങള്‍ പഠിച്ച ശേഷം അഭിപ്രായം പറയും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായും താന്‍ സംസാരിച്ചിരുന്നെന്നും അദ്ദേഹത്തിനും കോടതി പരാമര്‍ശത്തിന്റെ പൂര്‍ണരൂപം ലഭ്യമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം