കര്‍ണാടകയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു

July 23, 2013 ദേശീയം

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ ബേലൂരില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. സക്ലേഷ് പൂരില്‍ നിന്നും മംഗലാപുരത്തിനടുത്ത് ബേലൂരിലേക്ക് വരികയായിരുന്ന കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് രാവിലെ പത്ത് മണിയോടെ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞത്. ബസ്സില്‍ വിദ്യാര്‍ത്ഥികളടക്കം അന്‍പതോളം  യാത്രക്കാരുണ്ടായിരുന്നു. 30 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനം പുരേഗമിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം