മുല്ലപ്പെരിയാര്‍ : കരാറിന്റെ നിയമസാധുതയില്‍ സംശയമെന്ന് സുപ്രീംകോടതി

July 23, 2013 പ്രധാന വാര്‍ത്തകള്‍

mullaiperiyardam3ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. ജസ്റീസ് ആര്‍.എം ലോധ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ മുല്ലപ്പെരിയാര്‍ കേസിന്റെ വാദം ഇന്നു തുടങ്ങിയിരുന്നു. ഇതിനുശേഷമായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം. സ്വാതന്ത്യ്രത്തിന് മുന്‍പ് ബ്രട്ടീഷ് സര്‍ക്കാര്‍ തിരുവിതാംകൂറുമായിട്ടാണ് കരാര്‍ ഉണ്ടാക്കിയത്. സ്വാതന്ത്യ്രാനന്തരം ബ്രട്ടീഷ് സര്‍ക്കാരിന്റെ കരാര്‍ നിലനില്‍ക്കുമെങ്കിലും തിരുവിതാംകൂറുമായുണ്ടാക്കിയ കരാറില്‍ തമിഴ്നാടിന് എങ്ങനെ പിന്തുടര്‍ച്ചാവകാശം അവകാശപ്പെടാനാകുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം വാദത്തില്‍ ഉന്നയിക്കുകയാണെങ്കില്‍ വിശദമായി പരിശോധിക്കേണ്ടി വരുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യം പ്രധാന വാദമായി ഉന്നയിക്കില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ഉന്നതാധികാര സമിതി നല്‍കിയ റിപ്പോര്‍ട്ട് അന്തിമമായിരിക്കില്ലെന്നും ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് മാത്രമാണ് ഉന്നതാധികാര സമിതി പരിശോധിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍