കോടതി എന്താണ് പറഞ്ഞതെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

July 23, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ കോടതി എന്താണ് പറഞ്ഞതെന്ന് മാധ്യമങ്ങള്‍ ശരിക്കു പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ല. കോടതിയോട് എന്നും ബഹുമാനമുണ്ട്. അക്കാര്യത്തില്‍ എന്നും ഒരേ സമീപനമാണെന്നും കോടതി വിധി എതിരാണെങ്കിലും അനുകൂലമാണെങ്കിലും തന്റെ സമീപനം ഒന്നു തന്നെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം