പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തി

July 24, 2013 പ്രധാന വാര്‍ത്തകള്‍

TUBACCO ADDന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് സുപ്രീം കോടതി പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് പരസ്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍ കാണിക്കാതെയുള്ള  പരസ്യങ്ങളും ഇനിമുതല്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

പുകയില കാന്‍സറിന് കാരണമാകുമെന്ന് പ്രാദേശിക ഭാഷയില്‍ തന്നെ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മുന്നറിയിപ്പ് പരസ്യങ്ങള്‍ വേണ്ടെന്ന  2006 ബോബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പുകയില കമ്പനികളെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വം ഇല്ലെന്നും കോടതി വിമര്‍ശിച്ചു. 2006ല്‍ ബോംബെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനെ ഹാജരാക്കിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ഹെല്‍ത്ത് ഫോര്‍ മിഷന്‍ എന്ന സംഘടനയാണ് പുകയില കമ്പനികള്‍ പരസ്യങ്ങളിലൂടെ ആളുകളെ സ്വാധീനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍