ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

December 2, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: മുണ്ടക്കയത്ത്‌ പുല്ലുപാറയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. ബാംഗ്ലൂര്‍ സ്വദേശി രംഗസ്വാമിയാണു മരിച്ചത്‌. 11 പേര്‍ക്കു പരുക്കേറ്റു. കര്‍ണാടക സ്വദേശികളാണ്‌ അപകടത്തില്‍ പെട്ടത്‌. കര്‍ണാടക രജിസ്‌ട്രേഷനില്‍ ഉളള ട്രാവലര്‍ ആണു മറിഞ്ഞത്‌. പതിമൂന്നു വയസുളള കുട്ടി ഉള്‍പ്പെടെ 12 പേരാണ്‌ അപകടം നടക്കുമ്പോള്‍ ട്രാവലില്‍ ഉണ്ടായിരുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം