കഞ്ചിക്കോട് ട്രെയിനിടിച്ച് മൂന്നു പേര്‍ മരിച്ചു

July 25, 2013 കേരളം

പാലക്കാട്: കഞ്ചിക്കോട്ട് ട്രെയിനിടിച്ച് മൂന്നു പേര്‍ മരിച്ചു. കഞ്ചിക്കോട് മായാപ്പള്ളത്ത് കഞ്ചിക്കോട് സ്വദേശിയായ ഫൊട്ടോഗ്രാഫര്‍ പ്രതീഷ് (30), സുഹൃത്തുക്കളായ ജയിംസ്(28),സതീഷ് (32)എന്നിവരാണ് ട്രെയിനിടിച്ച് മരിച്ചത്.

പുലര്‍ച്ചെയുളള ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളുടെ ഫോട്ടോഎടുക്കാന്‍ സ്ഥലത്ത് വന്നതായിരുന്നുഇവര്‍. പ്രതീഷ് ഫോട്ടോഗ്രാഫറാണ്. ഫോട്ടോ എടുത്ത് ട്രാക്കിലൂടെ നടന്നുവരുന്നതിനിടെ കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചതെന്ന് പൊലീസ് പറയുന്നു. കനത്തമഴക്കിടയായിരുന്നു ദുരന്തം. സതീഷ് ആശുപത്രിയിലേക്കുള്ള വഴിയിലും മറ്റുരണ്ടുപേര്‍ സ്ഥലത്തുവച്ചുമാണ് മരിച്ചത്.

ട്രെയിനില്‍ നിന്നുവീണു മരിച്ചയാള്‍ കോയമ്പത്തൂര്‍ സ്വദേശിയാണെന്ന് സംശയിക്കുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. വാഹനം എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്. അതിനാല്‍ വളരെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ മാറ്റിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം