സമൂഹവിവാഹത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

July 25, 2013 ക്ഷേത്രവിശേഷങ്ങള്‍

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹ്യക്ഷേമ പരിപാടിയുടെ ഭാഗമായി നടത്തിവരുന്ന സമൂഹവിവാഹത്തിന് നിര്‍ദ്ധനരായ യുവതീ-യൂവാക്കളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആഗസ്റ്റ് / സെപ്റ്റംബര്‍ മാസത്തില്‍ നടത്തുന്ന സമൂഹവിവാഹത്തിന് വിവാഹ സംബന്ധമായ എല്ലാ ന്യായമായ ചെലവുകളും ട്രസ്റ്റ് വഹിക്കുന്നതാണ്. സമൂഹവിവാഹത്തില്‍ പങ്കുചേരുവാന്‍ ഉദ്ദേശിക്കുന്ന യുവതീ യുവാക്കളോ അവരുടെ രക്ഷകര്‍ത്താക്കളോ 10.08.2013 ന് മുമ്പായി വെള്ളപേപ്പറില്‍ വധൂവരന്‍മാരുടെ പൂര്‍ണമായ മേല്‍വിലാസം, വയസ്സ്, ജീവിതവൃത്തി, റേഷന്‍ കാര്‍ഡിന്റെയോ, ഇലക്ഷന്‍ ഐ.ഡി കാര്‍ഡിന്റെയോ പകര്‍പ്പ്, വില്ലേജ് ആഫീസില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെടുവാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ‘ സെക്രട്ടറി, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ്, പി.ബി.നമ്പര്‍ 5805, മണക്കാട് പി.ഒ, തിരുവനന്തപുരം – 9 ‘ എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍