റിപ്പബ്ലിക് ദിന പരേഡ് 2014 – കേരള ടാബ്ലോയുടെ ഡിസൈന്‍ ക്ഷണിച്ചു

July 25, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നടക്കുന്ന 2014-ലെ റിപ്പബ്ലിക് ദിന പരേഡിനുള്ള കേരള ടാബ്ലോയുടെ ഡിസൈന്‍ ക്ഷണിച്ചു. കേരളത്തിന്റെ ചരിത്രം, ഉത്സവങ്ങള്‍, സാംസ്‌കാരിക പൈതൃകം, സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍, പരിസ്ഥിതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഡിസൈനുകളാണ് സമര്‍പ്പിക്കേണ്ടത്. 45 അടി നീളവും 14 അടി വീതിയും 16 അടി ഉയരവുമുള്ള ടാബ്ലോയാണ് അവതരിപ്പിക്കേണ്ടത്. സമര്‍പ്പിക്കുന്ന ഡിസൈനും ഇതേ മാനദണ്ഡമനുസരിച്ചായിരിക്കണം.

ത്രിമാന മാതൃകയില്‍ തീര്‍ക്കാന്‍ കഴിയുംവിധമുള്ള സ്‌കെച്ചുകള്‍ ജൂലൈ 29 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. സ്‌കെച്ചുകള്‍ കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കാം. സമിതി തെരഞ്ഞെടുക്കുന്ന സ്‌കെച്ചിന്റെ ത്രിമാന മാതൃകയും, പിന്നീട് ഉള്ള ഫാബ്രിക്കേഷന്‍ ജോലികളും ഡിസൈന്‍ തയ്യാറാക്കിയ ഏജന്‍സി തന്നെ നിര്‍വഹിക്കേണ്ടതാണ്. ടാബ്ലോ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍www.prd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍