മൃഗശാല: വിദഗ്ധസമിതിനിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി

July 25, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ രോഗം ബാധിച്ച് മൃഗങ്ങള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മൃഗശാല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഡോ. ശശീന്ദ്രന്റെ നേതൃത്വത്തിലുളള വിദഗ്ധസമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്ന് മൃഗശാല സന്ദര്‍ശിച്ച മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. മൃഗങ്ങള്‍ മരണപ്പെടുന്നതുപോലുളള സംഭവങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുവേണ്ടി സത്വരനടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

അണുബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതുതായി പ്രസവിച്ച ഹിപ്പോപൊട്ടാമസിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹിപ്പോപൊട്ടാമസിനുവേണ്ടി പുതിയ കുളം നിര്‍മാണത്തിലാണെന്നും വയനാട്ടില്‍ പുതിയ മ്യൂസിയം ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം