ശ്രീ സത്യാനന്ദസരസ്വതീ പഞ്ചകം

December 3, 2010 സനാതനം

ഹേമാംബിക

4. സത്‌സംഗാദി സമത്വഭാവസുരഭീ-
സന്ദേശസംവാഹകം
ക്ഷേത്രോദ്ധാരവിശുദ്ധകര്‍മസരണീ-
ധര്‍മപ്രചാരോത്സുകം
പൂര്‍ണജ്ഞാനനിധീശ്വരം നവയുഗ-
പ്രഖ്യാതസന്ന്യാസിനം
യോഗാഭ്യാസവിശാരദം യതിവരം
സത്യസ്വരൂപം ഭജേ.

സത്‌സംഗാദി സമസമത്വ ഭാവസുരഭീ സന്ദേശസംവാഹകം – സത്‌സംഗം മുതലായ സമത്വസുന്ദരങ്ങളും ഭാവസുരഭിലങ്ങളുമായ സന്ദേശങ്ങളെ പ്രചരിപ്പിക്കുന്നവനും
ക്ഷേത്രോദ്ധാരവിശുദ്ധകര്‍മസരണീ ധര്‍മപ്രയാരോത്സുകം – ക്ഷേത്രോദ്ധാരണം തുടങ്ങിയ വിശുദ്ധങ്ങളായ കര്‍മപ്രവാഹങ്ങളാകുന്ന ധര്‍മപ്രചരണങ്ങളില്‍ ഉത്സുകനും
പൂര്‍ണജ്ഞാനനിധീശ്വരം – സമ്പൂര്‍ണജ്ഞാനിയും
നവയുഗപ്രഖ്യാതസന്ന്യാസിനം – നവയുഗത്തിലെ പ്രഖ്യാതനായ (പ്രസിദ്ധനായ) സന്ന്യാസിവര്യനും
യോഗാഭ്യാസവിശാരദം – യോഗവിദ്യയില്‍ സമ്പൂര്‍ണജ്ഞാനത്തോടുകൂടിയവനും
യതിവരനും – താപസശ്രേഷ്‌ഠനുമായ
സത്യസ്വരൂപം ഭജേ – ശ്രീ സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.

സത്‌സംഗം മുതലായ സമത്വസുന്ദരങ്ങളും ഭാവസുരഭിലങ്ങളുമായ സന്ദേശങ്ങളെ പ്രചരിപ്പിക്കുന്നവനും, ക്ഷേത്രോദ്ധാരണം തുടങ്ങിയ വിശുദ്ധങ്ങളായ കര്‍മപ്രവാഹങ്ങളാകുന്ന ധര്‍മപ്രചരണങ്ങളില്‍ ഉത്സുകനും, സമ്പൂര്‍ണജ്ഞാനനിധിയും നവയുഗത്തിലെ പ്രസിദ്ധനായ സന്യാസിവര്യനും യോഗവിദ്യയില്‍ സമ്പൂര്‍ണജ്ഞാനത്തോടുകൂടിയവനും താപശ്രേഷ്‌ഠനുമായ ശ്രീ സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം