കടത്തനാടന്‍ നൊമ്പരങ്ങള്‍

July 26, 2013 മറ്റുവാര്‍ത്തകള്‍

kadathanadan Nombarangal-sliderഗ്രന്ഥ നിരൂപണം: കുന്നുകുഴി എസ്. മണി
വടക്കന്‍ പാട്ടുകളില്‍ ഏറെ പ്രസിദ്ധമായി പ്രോജ്വലിച്ചു നില്ക്കുന്ന കടത്തനാടിന്റെ ഉണ്ണിയാര്‍ച്ചയുടെ ഇതേവരെ പുറംലോകം കാണാത്ത ചരിത്രാംശങ്ങള്‍ ചേര്‍ത്ത് ഭാസ്‌ക്കരന്‍ മാനന്തേരി രചിത്ത ഗ്രന്ഥമാണ് ‘കടത്തനാടന്‍ നൊമ്പരങ്ങള്‍’ കൂത്തുപറമ്പ് ധാരാ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിനൊന്ന് അദ്ധ്യായങ്ങളിലും ഏഴ് അനുബന്ധങ്ങളിലുമായിട്ടാണ് കടത്തനാടിന്റെ  വീരപുത്രിയെ സംബന്ധിച്ച വീരാപധാനങ്ങള്‍ കൊടുത്തിട്ടുള്ളത്. ഏഴു തലമുറകള്‍ക്കു മുന്‍പുള്ള ചരിത്രകഥകള്‍ വാമൊഴി ചരിത്രത്തില്‍നിന്നാണ് ഇവിടെ രേഖാംഗിതമാക്കിയിട്ടുള്ളത്.  ടിപ്പു സുല്‍ത്താന്റെ പടയോട്ടകാലത്ത് താമരശ്ശേരി ചുരം വഴി കടത്തനാട്ടെത്തിയാണ് ഉണ്ണിയാര്‍ച്ചയേയും കുടുംബത്തേയും തടവിലാക്കിയത്. ഒടുവില്‍ ടിപ്പു സുല്‍ത്താന്റെ ഭാര്യമാരില്‍ ഒരാളായി പകയടങ്ങാത്ത മനസ്സുമായി ഉണ്ണിയാര്‍ച്ചയ്ക്ക് കഴിയേണ്ടിവന്നു. സുല്‍ത്താന്റെ രണ്ടു മക്കളുടെ അമ്മയുമായി അവര്‍. ഇങ്ങനെ ഒട്ടേറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ കടത്തനാടന്‍ നൊമ്പരങ്ങളുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വില 80 രൂപ. ധാര പബ്ലിക്കേഷന്‍സ്, മാനന്തേരി, കൂത്തുപറമ്പാണ് വിതരണം നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍