വെള്ളാപ്പള്ളിയെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ് ബുക്ക് പോസ്റ്റ്: അന്വേഷണം തുടങ്ങി

July 26, 2013 കേരളം

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ് ബുക്കില്‍ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെയും വെള്ളാപ്പള്ളിയുടെയും ചിത്രം മോര്‍ഫ് ചെയ്ത് ഫെയ്സ് ബുക്കില്‍ പ്രചരിപ്പിച്ചതു സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പോലീസാണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍ മാരാരിക്കുളം പോലീസില്‍ പരാതി നല്കിയിരുന്നു. ഫെയ്സ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെല്‍ നടത്തുന്ന അന്വേഷണത്തിനുശേഷമേ പ്രതികള്‍ക്കെതിരെ കേസെടുക്കുവെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ചേര്‍ത്തല ഡിവൈഎസി എ.ജി. ലാല്‍, മാരാരിക്കുളം സിഐ കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം