അരുണ്‍ നെഹ്‌റു അന്തരിച്ചു

July 26, 2013 ദേശീയം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ നെഹ്‌റു (69)  അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്നു. രാജീവ് ഗാന്ധിയുടെ മന്ത്രസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.

ബൊഫോഴ്‌സ് വിവാദത്തില്‍ രാജീവ് ഗാന്ധിയുമായി അകന്ന അദ്ദേഹം പിന്നീട് വി.പി. സിങ്, ആരിഫ് മുഹമ്മദ് ഖാന്‍, മുഫ്തിമുഹമ്മദ് സയിദ് എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ജനതാദള്‍ രൂപവത്കരണത്തില്‍ പങ്കാളിയായി. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ശവസംസ്‌കാരം വെള്ളിയാഴ്ച ഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം