തീവണ്ടി അപകടം: മരണ സംഖ്യ 80 ആയി

July 26, 2013 രാഷ്ട്രാന്തരീയം

മാഡ്രിഡ്: ഇന്നലെ സ്‌പെയിനിലുണ്ടായ തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ എണ്ണം എണ്‍പതായി. നൂറ്റി അറുപതോളം പേര്‍ക്ക് പരിക്കുള്ളതായാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രെയിനിന്‍റെ അമിത വേഗതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമിത വേഗത്തിലോടിയ തീവണ്ടി പാളം തെറ്റി ബോഗികള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.  അപകടം നടക്കുന്ന സമയത്ത് തീവണ്ടി 190 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.  80 കിലോമീറ്റര്‍ വേഗതയാണ് അപകടം നടന്ന സ്ഥലത്ത് അനുവദിച്ചിട്ടുള്ളത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം