പാലക്കാട്‌ സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയം

December 3, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: രണ്ടു ദിവസമായി വ്യാപക അക്രമം അരങ്ങേറിയ പാലക്കാട്‌ ജില്ലയില്‍ സ്‌ഥിതിഗതികള്‍ ശാന്തം. ഇന്നലെ വൈകിട്ടു ചേര്‍ന്ന സമാധാന യോഗത്തിനു ശേഷം ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ പലയിടങ്ങളിലും പൊലീസ്‌ നിരീക്ഷണം നടത്തുന്നുണ്ട്‌. നഗരസഭാ പ്രദേശത്തും മലമ്പുഴ, പുതുശേരി, മരുതറോഡ്‌ പഞ്ചായത്തുകളിലും ജില്ലാ കലക്‌ടര്‍ നാളെ വൈകിട്ട്‌ എഴു വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം