ആധാരത്തില്‍ വില കുറച്ച കേസുകള്‍: ഒറ്റത്തവണയായി തീര്‍പ്പാക്കും

July 26, 2013 കേരളം

തിരുവനന്തപുരം: ആധാരത്തില്‍ വിലകുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നു. തിരുവനന്തപുരത്ത് 41 സബ്‌രജിസ്ട്രാര്‍ ആഫീസുകളില്‍ ജൂലൈ 30 ന് രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഇതിനായി അദാലത്തുകള്‍ നടത്തും. 1986 മുതല്‍ 2012 മാര്‍ച്ച് വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ അണ്ടര്‍ വാല്യുവേഷന്‍ കുടിശിക കേസുകളാണ് പരിഗണിക്കുക.

അതത് സബ്‌രജിസ്ട്രാര്‍ ആഫീസുകളില്‍ അദാലത്ത് ദിവസം പ്രത്യേക കൗണ്ടര്‍ സംവിധാനം ഒരുക്കും. കാലതാമസം കൂടാതെ പണം അടയ്ക്കുവാനും സൗകര്യം ഉണ്ടായിരിക്കും. റവന്യുറിക്കവറി നടപടികള്‍ ഒഴിവാക്കുന്നതിനായി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് തിരുവനന്തപുരം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം