ജനസമ്പര്‍ക്ക പരിപാടി: തൃശൂര്‍ ജില്ലയില്‍ നാളെ മുതല്‍ പരാതികള്‍ സ്വീകരിക്കും

July 26, 2013 കേരളം

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നാളെ (ജൂലൈ 27) മുതല്‍ പരാതികള്‍ സ്വീകരിക്കും. സെപ്റ്റംബര്‍ നാല് വരെ പരാതി നല്‍കാം. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവ വഴി പരാതികള്‍ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഈടാക്കുന്നതല്ല.

www.keralacm.gov.in, www.jsp.kerala.gov.inഎന്നീ വെബ്‌സൈറ്റുകള്‍ വഴിയും പരാതി സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററില്‍ ഇനിപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്: 1076 (ബിഎസ്എന്‍എല്‍/ലാന്‍ഡ്‌ലൈന്‍), 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍), +91471 1076 (വിദേശത്തുനിന്നും).

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം