കേരള കര്‍ഷകന്‍ – രചനാ മത്സരം

July 27, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരള കര്‍ഷകന്‍ മാസിക കുട്ടികള്‍ക്കായി സംസ്ഥാനതല ലേഖനരചനാ മത്സരം നടത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കൃഷിപാഠങ്ങള്‍ എന്നതാണ് ലേഖനരചനാ മത്സരത്തിന്റെ വിഷയം.

അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ലേഖനം അഞ്ച് പേജില്‍ കവിയാന്‍ പാടില്ല. എ4 സൈസിലുള്ള വെള്ളക്കടലാസില്‍ ഒരു വശത്ത് മാത്രം സ്വന്തം കൈപ്പടയില്‍ എഴുതിയ ലേഖനം സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ 31-നകം എഡിറ്റര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയയ്ക്കണം. ഇ-മെയില്‍ സ്വീകരിക്കില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍