അര്‍ത്തുങ്കല്‍ ഫിഷ് ലാന്‍ഡിങ് സെന്ററിലെ പ്രശ്നം പരിഹരിച്ചു

July 27, 2013 കേരളം

ആലപ്പുഴ: അര്‍ത്തുങ്കല്‍ ഫിഷ് ലാന്‍ഡിങ് സെന്ററിനു സമീപം, ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസിനു മുന്നില്‍ തീരദേശ സംരക്ഷണത്തിനായി വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ നടത്തിയ നിരാഹാര സമരം പിന്‍വലിച്ചു. പി. തിലോത്തമന്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ എന്നിവര്‍ സംയുക്തമായി ചേര്‍ത്തല താലൂക്ക് ഓഫീസില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. തീരസംരക്ഷണത്തിനായി കടല്‍ ഭിത്തി കെട്ടുക, കാല്‍ വൃത്തിയാക്കുക, വെള്ളക്കെട്ട് കുറയ്ക്കാനുള്ള പ്രവര്‍ത്തങ്ങള്‍ നടപ്പാക്കുക തുടങ്ങിയവ ഇറിഗേഷന്‍ വകുപ്പ് നിര്‍വഹിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫിഷറീസ് സ്കൂളിന്റെ പുരുദ്ധാരണം ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഏറ്റെടുക്കാനും ധാരണയായി. ആഗസ്റ് 12ന് പ്രവര്‍ത്താവലോകനം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം