ഓണാഘോഷം: എറണാകുളത്ത് മദ്യ-മയക്കു മരുന്ന് കടത്ത് തടയുന്നതിന് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

July 27, 2013 കേരളം

കൊച്ചി: ഓണത്തോടനുബന്ധിച്ചുള്ള മദ്യ-മയക്കു മരുന്ന് ഉത്പാദനം, കടത്ത്, അനധികൃത വില്പന എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന് നാളെ മുതല്‍ തുടക്കമാകും. ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ റെയിഡുകളും വാഹന പരിശോധനയും ഉര്‍ജിതമാക്കിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.അജിത് ലാല്‍ അറിയിച്ചു.

വിദേശ മദ്യ വില്പന ശാലകളും അരിഷ്ടാസവങ്ങള്‍ നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. ദേശീയ പാതകളില്‍ 24 മണിക്കൂറും നിരീക്ഷണത്തിനായി പെട്രോളിംഗ് സംവിധാനവും ഡിവിഷന്‍ ഓപീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും, സര്‍ക്കിള്‍ ഓഫീസുകല്‍ കേന്ദ്രീകരിച്ച് താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വ്യാജമദ്യ മയക്കു മരുന്ന് നിര്‍മാണം, വില്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, അനധികൃതമായി മയക്കു മരുന്ന്-മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാനിടയുള്ള സ്ഥലങ്ങളില്‍ പോലീസ്-എക്‌സൈസ്-റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധനകളും നടക്കും. അടിയന്തിര സാഹചര്യങ്ങല്‍ നേരിടുന്നതിന് രണ്ട് സ്‌ട്രൈക്കിംങ് ഫോഴ്‌സുകളേയും വിന്യസിച്ചിട്ടുണ്ട്. മയക്കു മരുന്ന്, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ ഉത്പാദനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന ലാന്റ്‌ലൈന്‍, മൊബൈല്‍ നമ്പരുകളില്‍ അറിയിക്കാം.

ജില്ല കണ്‍ട്രേള്‍ റൂം- 0484-239065, 9447178059, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകലായ എറണാകുളം- 2393121, 9400069552, ആലുവ- 2623655, 9400069560, കൊച്ചി- 2235120, 9400069554, കുന്നത്തുനാട്-2591203, 9400069559, കോതമംഗലം- 0485-2824419, 9400069562, മൂവാറ്റുപുഴ- 0485-2832623, 9400069564, നോര്‍ത്ത് പറവൂര്‍ – 2443187, 9400069557, സ്‌പെഷ്യല്‍ സ്‌കോഡ് എറണാകുളം-2627480, 9400069550, എക്‌സൈസ് റേഞ്ച് ഓഫീസുകളായ എറണാകുളം- 2392283, 9400069565, മട്ടാഞ്ചേരി-2221998, 9400069567, ഞാറയ്ക്കല്‍-2499297, 9400069568, പറവൂര്‍-2441280, 9400069567, വരാപ്പുഴ-2511045, 9400069570, ആലുവ-2621089, 9400069571, അങ്കമലി-2458484, 9400069572, കാലടി- 2461326, 9400069573, പെരുമ്പാവൂര്‍-2590831, 9400069574, മാമല-2786848, 9400069575, മൂവാറ്റുപുഴ- 0485-2836717, 9400069576, പിറവം-0485-2241573, 9400069577, കോതമംഗലം-0485-2826460, 9400069578, കുട്ടമ്പുഴ- 0485-2572861, 9400069579.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം