നഗര ആരോഗ്യ ദൗത്യം(NUHM)പദ്ധതിക്ക് കേരളത്തിന് 50 കോടി രൂപ ലഭ്യമാകും മന്ത്രി വി.എസ് ശിവകുമാര്‍

July 27, 2013 കേരളം

തിരുവനന്തപുരം: നഗരപ്രദേശങ്ങളിലെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ (NUHM)പദ്ധതിക്ക് 50 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി കേശവദേശി രാജുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.

50 കോടിയോളം രൂപയുടെ പദ്ധതി സമര്‍പ്പിക്കുന്നതിന് ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി അറിയിച്ചു. മെച്ചപ്പെട്ട ആരോഗ്യ സേവനത്തിനും മാനവശേഷി വികസനത്തിനും മുന്‍തൂക്കമുള്ള പദ്ധതിയാണ് നടപ്പാക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ പദ്ധതി സമര്‍പ്പിക്കും. കേരളത്തില്‍ ആദ്യഘട്ടത്തില്‍ 5 കോര്‍പ്പറേഷനുകളിലും 6 മുനിസിപ്പാലിറ്റികളിലും പദ്ധതി നടപ്പാക്കും. ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 24.8 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി അനുവദിക്കണമെന്ന നിവേദനം മന്ത്രി ഗുലാം നബി ആസാദിന് സമര്‍പ്പിച്ചിട്ടു്. കേരളത്തില്‍ 207 ആയുഷ് ഡോക്ടര്‍മാരെ കൂടി എന്‍.ആര്‍.എച്ച്.എം വഴി നിയമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടു്. ഇതുവരെ 750 തസ്തിക അനുവദിച്ചതില്‍ 543 പേരെ നിയമിച്ച് കഴിഞ്ഞു. ബാക്കിയുള്ളതിനാണ് അനുമതി തേടിയത്. 270 പേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുെന്നും അനുവദിച്ചാലുടന്‍ നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം