ഉപതിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കാത്ത 138 പേര്‍ക്ക് അയോഗ്യത

July 27, 2013 കേരളം

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായവരില്‍ തിരഞ്ഞെടുപ്പ് കണക്ക് നല്‍കാത്ത 138 പേരെ അയോഗ്യരാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. നഗരസഭയില്‍ മത്സരിച്ച 18 പേര്‍ക്കും ത്രിതല പഞ്ചായത്തുകളില്‍ മത്സരിച്ച 120 പേര്‍ക്കുമാണ് അയോഗ്യത.

അയോഗ്യരാക്കിയവരുടെ എണ്ണം ജില്ല തിരിച്ച് : തിരുവനന്തപുരം – 14, കൊല്ലം – 10, ആലപ്പുഴ – 11, കോട്ടയം – 4, ഇടുക്കി – 6, എറണാകുളം – 13, തൃശൂര്‍ – 11, പാലക്കാണ് – 8, മലപ്പുറം – 21, കോഴിക്കോട് – 12, വയനാട് – 7, കണ്ണൂര്‍ – 16, കാസര്‍ഗോഡ് – 5. ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളായവരില്‍ നിശ്ചിത സമയത്തിനകം നിയമാനുസൃതം കണക്ക് നല്‍കാത്തവരേയും പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയവരെയുമാണ് അയോഗ്യരാക്കിയത്. ഇവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം