യുഎസില്‍ ഇന്ത്യക്കാരനെ ജഡ്ജിയായി നോമിനേറ്റു ചെയ്തു

July 27, 2013 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ വിന്‍സ് ഗിര്‍ധാരി ഛബ്രിയയെ യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജിയായി പ്രസിഡന്റ് ഒബാമ നോമിനേറ്റു ചെയ്തു. യുഎസില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്ന നാലാമത്തെ ദക്ഷിണേഷ്യക്കാരനാണ് വിന്‍സ് ഗിര്‍ധാരി ഛബ്രിയ.

സെനറ്റിന്റെ സ്ഥിരീകരണം കിട്ടിയാലേ നിയമനം പ്രാബല്യത്തിലാവൂ. അമുല്‍ താപ്പര്‍(കെന്റക്കി), കാത്തി ബിസൂണ്‍(പെന്‍സില്‍വേനിയ), ശ്രീ ശീനിവാസന്‍(യുഎസ് അപ്പീല്‍കോടതി) എന്നിവരാണു നേരത്തെ നിയമിക്കപ്പെട്ടവര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം