കേരള പരാജയപ്പെട്ടു

July 27, 2013 കായികം

ബാംഗളൂര്‍: ഷാഫി ദരാഷ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍  കേരളത്തിന്  പരാജയം. കര്‍ണാടകയ്ക്കെതിരേ ഒമ്പതു വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. സ്കോര്‍: കേരളം- 8/ 388, 5/ 327. കര്‍ണാടക- 8/428, 1/291.

രണ്ടിന് 141 എന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച കേരളം 60 ഓവറില്‍ അഞ്ചിന് 327 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തു. കേരളത്തിനുവേണ്ടി രോഹന്‍ പ്രേം 145 റണ്‍സ് നേടി. റൈഫി വിന്‍സന്റ് ഗോമസ് 43 റണ്‍സുമായി പുറത്താകാതെനിന്നു. 290 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കര്‍ണാടക മറുപടി ബാറ്റിംഗില്‍ ഉജ്വല പ്രകടനം നടത്തി. 144 റണ്‍സ് നേടി പുറത്താകാതെനിന്ന ലിയാന്‍ ഖാനും 114 റണ്‍സ് നേടി പുറത്താകാതെനിന്ന കുനല്‍ കപൂറുമാണ് കര്‍ണാടകയുടെ വിജയ ശില്‍പ്പികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം