ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എല്‍.കെ. അഡ്വാനി

July 28, 2013 പ്രധാന വാര്‍ത്തകള്‍

slider-advaniന്യൂഡല്‍ഹി: 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചെത്താനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നു മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി. അഴിമതി, വിലക്കയറ്റം എന്നിവ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അഡ്വാനി പറഞ്ഞു. ബിജെപി പട്ടികജാതി ദേശീയ എക്സിക്യൂട്ടീവില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ അഭിപ്രായ സര്‍വേകള്‍ പലപ്പോഴും ബിജെപിക്ക് എതിരാണ്. എന്നാല്‍, ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നാണു സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്നും അഡ്വാനി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍