സരിതയെ കാണണമെന്ന ഫെനി ബാലകൃഷ്ണന്റെ ആവശ്യം ജയിലധികൃതര്‍ തള്ളി

July 29, 2013 കേരളം

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ സരിത എസ്. നായരെ കാണണമെന്ന അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്റെ ആവശ്യം ജയിലധികൃതര്‍ തള്ളി. സരിതയെ കാണണമെന്നാവശ്യപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയപ്പോഴാണ് ഡിജിപിയുടെ പ്രത്യേക അനുവാദമില്ലാതെ സരിതയെ കാണാന്‍ അനുവദിക്കില്ലെന്ന് ജയിലധികൃതര്‍ വ്യക്തമാക്കിയത്‌. എന്നാല്‍ അമ്മ മുഖേന തന്നെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നുവെന്നും, എന്തു സംഭവിച്ചാലും സരിതയുമായി ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തുമെന്നും ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം