തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍

July 29, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്ത്ഇന്ന് ഹര്‍ത്താല്‍. എംജി കോളജിലെ അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ പത്തരയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം എം.ജി കോളജ് പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. അഞ്ച് നാടന്‍ ബോംബെറിഞ്ഞതില്‍ മൂന്നെണ്ണം കോളജ് പരിസരത്ത് വീണ് പൊട്ടി. മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും കോളജിന്റെ ജനല്‍ ചില്ലുകളും അക്രമി സംഘം തകര്‍ത്തു. അധ്യാപകരെയടക്കം കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം