മാധ്യമങ്ങളോടു സംസാരിക്കണമെന്ന ബിജുവിന്റെ ആവശ്യം കോടതി തള്ളി

July 30, 2013 കേരളം

കൊല്ലം: മാധ്യമങ്ങളോടു സംസാരിക്കാന്‍ അനുവദിക്കണമെന്ന് സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്റെ ആവശ്യം കോടതി തള്ളി. ഇതുള്‍പ്പെടെ ഏതാനും ആവശ്യങ്ങളാണ് ബിജു കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് എഴുതി നല്‍കിയത്. ആവശ്യങ്ങള്‍ നിഷേധിച്ച കോടതി ബിജുവിനെ അടുത്തമാസം 13 വരെ റിമാന്‍ഡ് ചെയ്തു. രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ചില പരാതികള്‍ ബോധിപ്പിക്കാനുണ്െടന്ന് ബിജു കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ച കോടതി പരാതി എഴുതി നല്‍കാന്‍ അനുവദിക്കുകയായിരുന്നു. മാധ്യമങ്ങളോടു സംസാരിക്കാന്‍ അനുവദിക്കണം എന്നതടക്കമുള്ള ബിജുവിന്റെ ചില ആവശ്യങ്ങള്‍ മാത്രമാണ് കോടതി പരസ്യമാക്കിയത്. മറ്റുള്ളവ പരസ്യമാക്കിയില്ല. പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റരുതെന്നും ബിജു കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചില്ല. മറ്റൊരു കേസില്‍ സരിത എസ്. നായരെയും കോടതി അടുത്ത മാസം 13 വരെ റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം