പലിശ നിരക്കുകളില്‍ മാറ്റമില്ല: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

July 30, 2013 ദേശീയം

RBI-011മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴസ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവ മാറ്റമില്ലാതെ തുടരും. റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ 7.25 ശതമാനമായും കരുതല്‍ ധനാനുപാതം നാല് ശതമാനമായും തുടരും. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിലാണ് മുഖ്യ ശ്രദ്ധയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു പറഞ്ഞു.

ബാങ്കുകളുടെ പണലഭ്യത ചുരുക്കിയ നടപടി താല്‍ക്കാലികം മാത്രമാണെന്നും ഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം