വ്യാജ ബോംബ്ഭീഷണി വിമാനക്കമ്പനി ജീവനക്കാരന്‍ പിടിയില്‍

July 30, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് വച്ചതായി ഫോണില്‍ വ്യാജ ഭീഷണി മുഴക്കിയ വിമാനക്കമ്പനി ജീവനക്കാരനെ പോലീസ് കസ്റഡിയിലെടുത്തു. ജെറ്റ് എയര്‍വേയ്സ് ജീവനക്കാരനായ ശ്യാം ആണു വലിയതുറ പോലീസിന്റെ പിടിയിലായത്.

ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാരനായ ശ്യാം ഓഫീസ് കൌണ്ടറില്‍ ജോലി നോക്കുകയായിരുന്ന ശ്രീജിത്തിനെ നൈജീരിയക്കാരനാണെന്നു പറഞ്ഞു ഫോണില്‍ വിളിക്കുകയും വിമാനത്താവളത്തില്‍ ബോംബ് വച്ചതായി അറിയിക്കുകയും ചെയ്തു. ഈ വിവരം ശ്രീജിത് വിമാനത്താവള അധികൃതരെ അറിയിക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ ശ്രീജിത്തിനെ വിളിച്ചതു താനാണെന്നു ശ്യാം രണ്ടാമതു വിളിച്ചുപറഞ്ഞു. തമാശക്കാണ് ഇങ്ങനെ പറഞ്ഞതെന്ന് ഇയാള്‍ വിമാനത്താവള അധികൃതരോടും പോലീസിനോടും പറഞ്ഞു. ഇയാളെ വലിയതുറ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍