നെഹ്റു ട്രോഫി ജലമേളയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കും: കളക്ടര്‍

July 30, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: അറുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി ജലമേളയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റനിലയിലാക്കുന്നത് ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കുമെന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ള ഉന്നതോദ്യോഗസഥരും എന്‍.ടി.ബി.ആര്‍. സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീറായ ആലപ്പുഴ നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ ജലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരികപരിപാടികളെ കുറിച്ചു വിശദീകരിച്ചു. ആഗസ്‌റ് ഏഴിനു ഉച്ചയ്ക്കു ശേഷം നടക്കുന്ന സാംസ്‌കാരികഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ അണിനിരക്കും. തുടര്‍ന്ന് വൈകിട്ട് ഗരചത്വരത്തില്‍ ഗാനമേള നടക്കും. ആഗസ്‌റ് എട്ടിന് നാടന്‍ പരിപാടി, മെഗാ ഷോ എന്നിവയാണ് അരങ്ങിലെത്തുക. ആഗസ്‌റ് ഒമ്പതിന് നാടന്‍ പാട്ടും ഗാമേളയുമുണ്ട്. ആഗസ്‌റ് എട്ടിന് രാവിലെ വഞ്ചിപ്പാട്ട് മത്സരവും ഗരചത്വരത്തിലാണ് ടത്തുക. നെഹ്‌റു ട്രോഫി ജലമേളയുടെ പ്രചാരത്തിനു മികച്ച സംഭാവ നല്‍കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ആഗസ്‌റ് ഒന്നിന് ആലപ്പുഴയില്‍ സംഘടിപ്പിക്കും. പബ്‌ളിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ പ്രസ് ക്‌ളബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി. ആഗസ്‌റ് മൂന്നിന് ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിറച്ചാര്‍ത്ത് ചിത്രരചപോസ്‌റര്‍ ഡിസൈനിംങ് മത്സരങ്ങള്‍ നടക്കും. മത്സരത്തിന്റെ വിശദവിവരം ഇന്നു (ജൂലൈ 30) രാവിലെ 11ന് കളക്ട്രേറ്റ് കോമ്പൌണ്ടിലുള്ള ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ നടക്കുന്ന പബ്‌ളിസിറ്റി കമ്മിറ്റി യോഗത്തിനു ശേഷം പ്രസിദ്ധീകരിക്കും. ജലോത്സവത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ഫോട്ടോ പ്രദര്‍ശവും സംഘടിപ്പിക്കും. കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തോമസ് ചാണ്ടി എം.എല്‍.എ., നഗരസഭാധ്യക്ഷ മേഴ്‌സി ഡയാ മാസിഡോ, ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി കൂടിയായ ആര്‍.ഡി.ഒ. ആന്റണി ഡൊമിനിക്, മുന്‍ എം.എല്‍.എ. കെ.കെ. ഷാജു, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍