പദ്ധതിനിര്‍വഹണം വിലയിരുത്താന്‍ പ്ലാന്‍ സ്‌പെയ്‌സ്: ജില്ലാതല ശില്‍പശാല നടത്തി

July 30, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പദ്ധതിനിര്‍വഹണം വിലയിരുത്താര്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് ഐ.ഐ.ഐ.ടി.എം.കെ യുമായി ചേര്‍ന്ന് തയ്യാറാക്കിയ പ്ലാന്‍ സ്‌പെയ്‌സ് എന്ന സോഫ്റ്റ് വെയറിന്റെ ജില്ലാതല ശില്‍പശാല കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ നടന്നു. ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷിന്റെ അധ്യക്ഷതയില്‍ നടന്ന ശില്‍പശാലയില്‍ ആസൂത്രണബോര്‍ഡംഗം ജി. വിജയരാഘവന്‍, ആസൂത്രണബോര്‍ഡ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ അനുരാധാബല്‍റാം, കോ ഓര്‍ഡിനേറ്റര്‍ പ്രശാന്ത്,ഐ.ഐ.ഐ.ടി.എം.കെയിലെ സീനിയര്‍ സയന്റിസ്റ്റ് കെ. അജിത് ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ. നടരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതി നിര്‍വഹണം മോണിറ്റര്‍ ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് പ്ലാന്‍ സ്‌പെയ്‌സ്. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ആദ്യം പ്ലാന്‍ സ്‌പെയ്‌സ് മുഖേന പദ്ധതിനിര്‍വഹണം വിലയിരുത്തുന്നത്. ധനവിനിയോഗം എത്രയെന്നും അത് സാധാരണക്കാര്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടാക്കിയതെന്നും പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ടെന്ന് ആസൂത്രണബോര്‍ഡംഗം ജി. വിജയരാഘവന്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ പദ്ധതിനിര്‍വഹണത്തിലൂടെ ചെലവാക്കുമ്പോള്‍ അതിന്റെ നൂറു ശതമാനവും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കനേരിട്ട് ആനുകൂല്യം ലഭിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍