കോടതി നടപടിയില്‍ ആക്ഷേപമുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്നു തിരുവഞ്ചൂര്‍

July 31, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ പരാതി എഴുതി വാങ്ങിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിക്കെതിരേ ആക്ഷേപമുളളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന് അന്വേഷിക്കാന്‍ കഴിയില്ല. ആഭ്യന്തര വകുപ്പ് നല്ലതായതുകൊണ്ടാണ് അതിന് ആവശ്യക്കാര്‍ ഏറെയുണ്ടായതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പോലീസ് ട്രെയിനിംഗ് കോളജില്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം