നെഹ്രു ട്രോഫി ജലോത്സവത്തിന്റെ വീഡിയോ സി.ഡി. പുറത്തിറക്കാന്‍ പദ്ധതി

July 31, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: നെഹ്രു ട്രോഫി ജലോത്സവത്തിന്റെ 61 വര്‍ഷത്തെ ചരിത്രവും പ്രത്യേകതകളും വ്യക്തമാക്കുന്ന വീഡിയോ സി.ഡി. പുറത്തിറക്കാന്‍ പബ്ളിസിറ്റി കമ്മിറ്റി തയ്യാറെടുക്കുന്നു. കാവാലം നാരായണപ്പണിക്കരും മറ്റ് പ്രമുഖരും കഴിഞ്ഞ രണ്ടു ജലോത്സവങ്ങള്‍ക്കായി ഒരുക്കിയതും മേളയോടുബന്ധിച്ച് പ്രകാശം ചെയ്തതുമായ ഉണര്‍ത്തുപാട്ടുകളുടെ ദൃശ്യാവിഷ്കാരവും സി.ഡി.യിലുണ്ടാകും.

തിങ്കളാഴ്ച നടന്ന നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. സിവില്‍ സ്റേഷിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ ഇന്നലെ നടന്ന പബ്ളിസിറ്റി കമ്മിറ്റി യോഗം ഇതിന്റെ വിശദമായ പ്രോജക്റ്റ് തയ്യാറാക്കി നല്‍കാന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ദേവദത്ത് ജി. പുറക്കാട്, അംഗം ഹരികുമാര്‍ വാലേത്ത് എന്നിവരെ ചുമതലപ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ -പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ ചിത്രീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. കമ്മിറ്റി ചെയര്‍മാനും പ്രസ് ക്ളബ് പ്രസിഡന്റുമായ എസ്.ഡി. വേണുകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ദേവദത്ത് ജി. പുറക്കാട്, അംഗങ്ങളായ പി.സി. റോയി പാലത്ര, എം.എം. ഷംസുദ്ദീന്‍ (പ്രസ് ക്ളബ് സെക്രട്ടറി), കെ. നാസര്‍, ഹരികുമാര്‍ വാലേത്ത്, എസ്.എ. അബ്ദുള്‍ സലാം ലബ്ബ, വി.എം. മാത്യു, എ. കബീര്‍, അഡ്വ. ആര്‍. ഉണ്ണികൃഷ്ണന്‍, എ.എം. നൗഫല്‍, ആര്‍. കൃഷ്ണരാജ്, ജെ.എസ്. ബബ്ലു, സന്തോഷ് ജോസഫ്, ജി. ഹരികൃഷ്ണന്‍, ആര്‍. ശ്രീനിവാസ്, എന്‍. സന്തോഷ് കുമാര്‍, സജിമോന്‍ പി.എസ്., രമേശന്‍ ചെമ്മാപറമ്പില്‍, കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, അസിസ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍