പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താല്‍

July 31, 2013 കേരളം

* ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി

ആറന്മുള: ആറന്മുളയില്‍ വള്ളസദ്യ ഉദ്ഘാടനം ചെയ്യാനെത്തിയ കെ. ശിവദാസന്‍ നായര്‍ എംഎല്‍എയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. നിറപുത്തരിച്ചടങ്ങുകള്‍ക്കായി നാളെ നട തുറക്കുന്നതിനാല്‍ ശബരിമല തീര്‍ഥാടകരെയും ആറന്‍മുള വള്ളസദ്യയില്‍ പങ്കെടുക്കാനെത്തുന്നവരെയും ഒഴിവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് അറിയിച്ചു.

ശിവദാസന്‍ നായരെ ഇന്നലെ അടുപ്പില്‍ അഗ്നി പകരാന്‍ വിളിച്ചതിനെച്ചൊല്ലി രാത്രിയില്‍ സ്ഥലത്ത് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് സംഘാടകരായ പള്ളിയോട സേവാ സംഘം ഭാരവാഹികളെ പൈതൃക ഗ്രാമ കര്‍മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം