ഓണക്കാലത്ത് അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കോട്ടയത്ത് ഊര്‍ജിത നടപടി

July 31, 2013 മറ്റുവാര്‍ത്തകള്‍,വാര്‍ത്തകള്‍

കോട്ടയം: ഓണാഘോഷക്കാലത്ത് കോട്ടയം എക്‌സൈസ് ഡിവിഷനില്‍ അനധികൃത മദ്യനിര്‍മ്മാണം, വില്‍പ്പന, ശേഖരിക്കല്‍, കടത്തിക്കൊണ്ടുപോകല്‍ എന്നിവ തടയുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. കോട്ടയം ഡിവിഷന്‍ ഓഫീസില്‍ ജൂലൈ 29ന് പ്രവര്‍ത്തനമാരംഭിച്ച പ്രത്യേക കണ്‍ട്രോള്‍ റൂം സെപ്റ്റംബര്‍ 19 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

അടിന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റ് ആംഭിച്ചിട്ടുണ്ട്. അനധികൃത മദ്യ, മയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിന് പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ നടത്തും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് സി.ആര്‍.പി.സി 107, 110 വകുപ്പുകള്‍ പ്രകാരവും കേരള ആന്റി സോഷ്യല്‍ ആക്റ്റിവിറ്റി(പ്രിവന്‍ഷന്‍) ആക്ട് പ്രകാരവും നടപടികള്‍ സ്വീകരിക്കും. ഈ കാലയളവില്‍ വാഹനപരിശോധന ഊര്‍ജ്ജിതപ്പെടുത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ലൈസന്‍സുള്ള എല്ലാ സ്ഥാപനങ്ങളില്‍നിന്നും നല്‍കുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിരന്തരം പരിശോധന നടത്തും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിര്‍മ്മാണം, വില്‍പ്പന, ശേഖരിക്കല്‍, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള എക്‌സൈസ് ഓഫീസിലോ പോലീസ് സ്റ്റേഷനിലോ തഹസില്‍ദാരെയോ അറിയിക്കണം.

വിവിധ ഓഫീസുകളിലെ ഫോണ്‍ നമ്പരുകള്‍: കോട്ടയം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കോട്ടയം-9447178057, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കോട്ടയം-9496002865, എക്‌സൈസ് ഡിവിഷന്‍ ഓഫീസ് ആന്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂം-0481 2562211, കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്-0481 2583091,9400069508, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ചങ്ങനാശേരി -0481 2422741, 9400069509, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പൊന്‍കുന്നം -04828 221412, 9400069510, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പാലാ -04822 212235, 9400069511, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് വൈക്കം -04829 231592, 9400069512, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് കോട്ടയം -0481 2573801, 9400069506.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍