മോഡിയെ സെപ്റ്റംബറില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും

August 1, 2013 പ്രധാന വാര്‍ത്തകള്‍

modi11ന്യുഡല്‍ഹി: സെപ്റ്റംബറോടെ നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നു സുചന. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം ആര്‍എസ്എസ് നേതൃത്വവുമായി വ്യാഴാഴ്ച വൈകിട്ട് ചര്‍ച്ച നടത്തും. നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നരേന്ദ്ര മോഡിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ചുള്ള ചര്‍ച്ച നടത്തുന്നത്. നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളും ആര്‍എസ്എസ് നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചകളില്‍ വിഷയമാകുമെന്നാണ് സൂചന. വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യും. നരേന്ദ്ര മോഡിക്കു പുറമേ ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗും മറ്റു മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍