തക്കാളി ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന് പഠനം

August 1, 2013 മറ്റുവാര്‍ത്തകള്‍

tomattoooലണ്ടന്‍: തക്കാളി ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന് പഠനം. തക്കാളിയുടെ  സ്ഥിരമായ ഉപയോഗം ഹൃദ്രോഗസാധ്യത 26% വരെ കുറയ്ക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. തക്കാളിക്ക് ചുവന്ന നിറം നല്‍കുന്ന ലൈകോപിന്‍ എന്ന ആന്റിഓക്സിഡന്റാണ് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നത്. ബോസ്റണിലെ ടഫ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ദീര്‍ഘനാളായി നടത്തിയ പഠനത്തിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍. കാര്‍ഡിയോവാസ്കുലര്‍ സിസ്റത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനു ലൈകോപിന്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘനാളായി ഹൃദ്രോഗത്തിനു ചികിത്സ തേടുന്ന നൂറുകണക്കിനാളുകളില്‍ നടത്തിയ പഠനമാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് നയിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍