ട്രോളിംഗ് നിരോധനം അവസാനിച്ചു

August 1, 2013 കേരളം

തിരുവനന്തപുരം: കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 15 നു നടപ്പിലാക്കിയ ട്രോളിംഗ് നിരോധനം ഇന്നലെ അവസാനിച്ചു. ഇന്നു മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കു കടലില്‍ പോകാം. പ്രതികൂല സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ ജീവഹാനി സംഭവിക്കാതിരിക്കാനും കടലില്‍ ക്രമസമാധാനം നിലനിര്‍ത്താനും ട്രോളിംഗ് കാലയളവില്‍ ഫിഷറീസ് വകുപ്പും പ്ര ത്യേകം ശ്രദ്ധിച്ചു. ഏകദേശം 90 രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ 1615 മത്സ്യത്തൊഴിലാളികളെ കടല്‍ക്ഷോഭത്തില്‍നിന്നു രക്ഷിച്ചെന്നു ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം