പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

August 1, 2013 ദേശീയം

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 70 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു. പ്രദേശികനികുതി ഉള്‍പ്പെടുത്താതെയാണു വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിനു വില കൂടിയതിലാണു വില വര്‍ധിപ്പിക്കുന്നതെന്നാണു വിശദീകരണം. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 84 പൈസ വര്‍ധിച്ച് 71.28 രൂപ ആയി.

ജൂണ്‍ മുതല്‍ അഞ്ചുതവണയായി കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 6.82 രൂപ കൂട്ടി. ജൂണ്‍ ഒന്നിന് 75 പൈസയും 16ന് രണ്ടു രൂപയും 29 ന് 1.82 രൂപയും ജൂലൈ 15ന് 1.55 രൂപയും വര്‍ധിപ്പിച്ചിരുന്നു. ആഭ്യന്തരവിപണിയില്‍ ഡീസല്‍ വിതരണം ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി എല്ലാമാസവും ഡീസലിന് അമ്പതു പൈസ വര്‍ധിപ്പിക്കാന്‍ ജനുവരിയില്‍ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡീസല്‍ വിലയില്‍ 50 പൈസ വര്‍ധിപ്പിച്ചത്.

ജനുവരി 17 മുതല്‍ ഡീസല്‍ വിലയിലെ ഏഴാമത്തെ വര്‍ധനയാണിത്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന് 117.19 ഡോളറില്‍നിന്ന് 120.05 ഡോളറായതാണു വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി.

പെട്രോള്‍ വില പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍, ബ്രാക്കറ്റില്‍ പഴയവില
തിരുവനന്തപുരം 73.59   (72.71),
കൊല്ലം 74.18   (73.30),
ആലപ്പുഴ 73.66   (72.78)
പത്തനംതിട്ട 73.98   (73.10)
കോട്ടയം 73.66   (72.78)
ഇടുക്കി 74.13   (73.25)
എറണാകുളം 73.39   (72.51)

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം